ചെങ്ങന്നൂർ: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന്* കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. ......
നടിയുടെയും എഴുത്തുകാരിയുടെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് കൂടുതൽ കുരുക്കായി യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ആരോപണം. യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ......
ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ ആർമി സൈനികൻ മുരളി നായക് (22) വീരമൃത്യു വരിച്ചു. ഈ സാഹചര്യത്തിൽ മുരളി നായകിന്റെ ജീവചരിത്രം തമിഴിൽ സിനിമയാകാൻ പോകുകയാണ്. ......
'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് 'കാന്ത', 'ആകാസംലോ ഒക്ക താര' എന്നിവ. ഇതിൽ പവൻ സത്യനേനി സംവിധാനം ചെയ്തുവരുന്ന 'ആകാസംലോ ഒക്ക താര'യിൽ പുതുമുഖ നടി സാത്വിക വീരവള്ളിയാണ് ദുൽഖർ സൽമാനൊപ്പം നായികയായി എത്തുന്നത്. ......
ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ബിഎൽ സന്തോഷിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: ഫോണിലൂടെ നിയമോപദേശം നൽകുന്നത് ഒഴിവാക്കാൻ അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി പരിഗണിക്കാം. ......
രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്തിന് കൈമാറി.
യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് ആണ് രാജി.
വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കി. അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.
പാർട്ടി പ്രവർത്തകർ സർക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളിൽ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. ......
'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്. 'കൂലി'യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം രജനികാന്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നെൽസന്റെ സംവിധാനത്തിൽ 'ജയിലർ-2'ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം എസ്.ജെ.സൂര്യ, രമ്യകൃഷ്ണൻ, 'യോഗി' ബാബു, മിർണ മേനോൻ, ബാലകൃഷ്ണ, ശിവരാജ്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. ......
തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക.
സംസ്ഥാനത്ത് 14നും 60നും ഇടയ്ക്ക് പ്രായമുള്ള 99 ശതമാനം ആളുകള്‍ ഡിജിറ്റല്‍ സാക്ഷരത നേടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം സര്‍ക്കാര്‍ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചപ്പോള്‍ സാധാരണക്കാര്‍ക്കത് ബാധ്യതയാകാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ......
എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട.പൊലീസ് ഡ്രൈവര്‍ പ്രദീപിന്റെ മകള്‍ ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദീപ പ്രദീപിനൊപ്പം ആശയുടെ വീട്ടിലെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു നടപടി.
പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദീപയും ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. ......